സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബ്ലഡ് ഡോണേഴ്‌സ് ഡയറക്ടറി പ്രകാശനവും നടത്തി.

ജെസിഐ തിരൂരങ്ങാടിയുടെ ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഹോമിയോപ്പതിക് സ്‌പെഷ്യാലി ക്ലിനിക്കുമായി സഹകരിച്ച് മാര്‍ച്ച് 4 ഞായാഴ്ച സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്. കേരള പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.പിഎംഎ. സലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അതോടനുബന്ധിച്ച് രക്തദാനത്തിന് തയ്യാറായ വ്യത്യസ്ത രക്തഗ്രൂപ്പുകളിലെ ആളുകളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഡയറക്ടറി (ബ്ലഡ് ഡോണേഴ്‌സ് ഡയറക്ടറി -2012) ബഹു: തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.പി. അഹമ്മദ്കുട്ടി ഹാജി പ്രകാശനം ചെയ്തു.

മെഡിക്കല്‍ ക്യാമ്പില്‍ 300ഓളം പേര്‍ക്ക് ചികില്‍സയും മരുന്നും സൗജന്യമായി നല്‍കി. ഒട്ടനവധി പേര്‍ തങ്ങളുടെ രോഗങ്ങളെ കുറിച്ച് സംശയനിവാരണം നടത്തി.

ജെസിഐ തിരൂരങ്ങാടിയുടെ പ്രസിഡന്റ് ജെ.സി.വിജയന്‍ (ഇസിഐടി) അദ്ധ്യക്ഷ്യം വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജെസി. ഹസ്സന്‍ സ്വാഗതവും സെക്രട്ടറി ജെസി ബീരാന്‍കുട്ടി നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ.മൊയ്തീന്‍, ജെസി. ഹനീഫ.സിഎം., ജെഎഫ് എം കുഞ്ഞായീന്‍, ജെ.സി.ഡോ.സൈനുല്‍ ആബിദീന്‍ എന്നിവര്‍ സംസാരിച്ചു.