സൗജന്യ ഹോട്ടല്‍ മാനെജ്‌മെന്റ് പരിശീലനം

മലപ്പുറം: കേന്ദ്ര ടൂറിസം വകുപ്പ് സൗജന്യമായി നടത്തുന്ന ഹ്രസ്വകാല ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബവ്‌റിജസ് സര്‍വീസ് എന്നിവയില്‍ പെരിന്തല്‍മണ്ണ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശീലനം നല്‍കുന്നത്. എട്ടാംക്ലാസ് ജയിച്ച 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ പോളിടെക്‌നിക്കിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെടാം. ഫോണ്‍ 04933 224025, 9446085004