സൗജന്യ മെഡിക്കല്‍ ക്യാമ്പ്

രപ്പനങ്ങാടി : ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയുടെയും പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും, സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍, കെ .ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.