സ്‌പെയിനില്‍ വന്‍തൊഴിലാളി പ്രകടനം.

തൊഴില്‍ നിയമപരിഷ്‌കാരത്തിനും ക്ഷേമാനുകൂല്യങ്ങള്‍ കവരുന്നതിനുമെതിരെ സ്‌പെയിനില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. തൊഴിലാളി യൂണിയനുകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ബാഴ്‌സിലോണിലടക്കം 57 നഗരങ്ങളില്‍ വന്‍ റാലികള്‍ നടന്നു.

നീതിരഹിതവും അനാവശ്യവുമായ പരിഷ്‌കാരം വേണ്ട എന്ന മുദ്രാവാക്യമെഴുതിയ ബാനറിനു കീഴിലാണ് പതിനായിരങ്ങള്‍ റാലി നടത്തിയത്. അവര്‍ ഇങ്ങനെയാണ് തുടക്കമിടുന്നത്. ക്രമേണ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കും തൊഴിലാളികള്‍ പറഞ്ഞു.

സ്‌പെയിനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ്. വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്. തൊഴിലാളികളെ പിരിച്ച് വിടാനും ലേ ഓഫീസിന് അധികാരം നല്‍കുന്നതാണ് പരിഷ്‌കാരം.