സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കി.

തിരു: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാത്തരത്തിലുള്ള വാഹനങ്ങള്‍ക്കും ഇനി മുതല്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം വര്‍ദ്ധിച്ചതിനാലും അപകടകാരണം പ്രധാനമായും അമിതവേഗതയാണെന്ന് കണ്ടെത്തിയതിനാലുമാണ് സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കിയത്.

എന്നാല്‍ മുചക്ര വാഹനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയുട്ടുണ്ട്.