സ്‌കൂള്‍ കലോല്‍സവത്തിന്റെ പോസ്റ്റര്‍ കുട്ടികള്‍ക്ക് രൂപകല്പന ചെയ്യാം

മലപ്പുറം: 53ാംമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ പോസ്റ്റര്‍ രൂപ കല്‍പന ചെയ്യാന്‍ വിദ്യാര്‍
ത്ഥികള്‍ക്ക് പബ്ലിസിറ്റി കമ്മിറ്റി അവസരമൊരുക്കുന്നു. തല്‍സമയ പോസ്റ്റര്‍ നിര്‍മ്മാണം,ഓണ്‍ലൈന്‍
പോസ്റ്റര്‍ നിര്‍മ്മാണം എന്നീ രണ്ട് വിധത്തിലാണ് പോസ്റ്റര്‍ രചനാ മല്‍സരം സംഘടിപ്പിക്കുന്നത്.
എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് മല്‍സരം. മേളയുടെ വിളംബരം മലപ്പുറത്തിന്റെ
പൈതൃക പശ്ചാതലം എന്നീ വിഷയങ്ങള്‍ സമന്വയിപ്പിച്ച പോസ്റ്ററുകളാണ് രൂപ കല്‍പ്പന ചെയ്യേണ്ടത്.

ഈ മാസം 25ന് ഞായറാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ മലപ്പുറം ഡി.ടി.പി.സി ഹാളിലാ
ണ് തല്‍സമയ മല്‍സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 23ാം തീയ്യതി അഞ്ച് മ
ണിക്ക് മുമ്പായി ഇ-മെയില്‍ വഴി പേര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മല്‍സരാര്‍ത്ഥികള്‍ സ്‌കൂള്‍ മേലധി
കാരികളുടെ സാക്ഷ്യപത്രം സഹിതമാണ് മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്.

ഓണ്‍ലൈന്‍ മല്‍സരാര്‍ത്ഥികള്‍ 25ാം തീയ്യതി അഞ്ച് മണിക്ക് മുമ്പായി പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്ത് ഇ-മെയില്‍ വഴി അയക്കേണ്ടതാണ്. ഇ-മെയില്‍ kalolsavam poster@gmail.com .പേര്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ പേര്,സ്‌കൂള്‍,അഡ്രസ്,ഫോണ്‍ നമ്പര്‍ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യേണ്ട
താണ്. വിജയികള്‍ക്ക് പ്രൈസ് മണിയും പ്രശസ്തി പത്രവും നല്‍കുന്നതാണ്. പോസ്റ്റര്‍ രചനാ മല്‍സരം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ആയി