സ്‌കൂള്‍ കലോത്സവ വേദി മാറ്റണം; കോണ്‍ഗ്രസ് അധ്യാപക സംഘടന.

തിരു : തിരൂരങ്ങാടിയില്‍ തീരുമാനിച്ച സ്‌കൂള്‍ കലോത്സവ വേദി മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യാപ സംഘടനയായ കെപിഎസ്ടിയു രംഗത്ത്. സ്‌കൂള്‍ സേവന വാരം അട്ടിമറിച്ചതിനെതിരെയും ഇവര്‍ശക്തമായ പ്രതിഷേധ മുയര്‍ത്തി. കെപിഎസ്ടിയുവിന്റെ സംസ്ഥാന നേതൃയോഗമാണ് വിദ്യഭ്യാസ വകുപ്പിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖരപ്പെടുത്തിയത്.

കലോത്സവം നടത്താനാവശ്യമായ സൗകര്യങ്ങള്‍ തിരൂരങ്ങാടിയില്‍ ഇല്ലെന്നാണ് ഇവരുടെ എതിര്‍പ്പിന് കാരണം.

ഹൈസ്‌കൂളും ഹയര്‍സെക്കണ്ടറിയും ചേരുന്ന കലോത്സവമായതിനാല്‍ വളരെയധികം വേദികളും താമസമടക്കമുള്ള സൗകര്യ മൊരുക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇവരുടെ പരാതി.