സ്‌കൂളിലുണ്ടായ വാതക ചോര്‍ച്ച; 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കളമശ്ശേരി സ്‌കൂളില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരി സെന്റ് പോള്‍സ് സ്‌കൂളിലാണ് വാതകചോര്‍ച്ചയുണ്ടായത്.

സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനത്തിനിടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. പരീക്ഷണത്തിനിടെ ഒരകുട്ടിയുടെ കൈയ്യില്‍ നിന്നും വാതകകുപ്പി താഴെ വീണാണ് അപകടമുണ്ടായത്.

വിദ്യാര്‍ത്ഥികളെ കലമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.