സ്വിഫ്റ്റ് ഡിസയര്‍.

 

മാരുതിയുടെ എന്‍ട്രിലെവല്‍ സെഡാനായ സ്വിഫ്റ്റ് ഡിസയര്‍ ആത്മീയവും ഭൗതികവുമായി മാറിയെത്തിയിരിക്കുന്നു. ഏതു വാഹനവും പരിണാമപ്പെടാറുണ്ട്‌ പഴമയില്‍ നിന്നും പുതുമയിലേക്ക്. കൂടുതല്‍ അണിഞ്ഞൊരുങ്ങി സുന്ദരമായിരിക്കുന്നു ഡിസയര്‍ .

 

നൂറ്റിഅന്‍പതോളം പുതിയ കൂട്ടിച്ചേര്‍ക്കലുമായാണ് പുതിയ വരവ്. പഴയ ഡിസയറിനേക്കാള്‍ 165 എം.എം മീറ്റര്‍ നീളക്കുറവുണ്ട്‌

പുതിയ കാറിന്. കൂടുതല്‍ ഹാച്ച് ബാക്ക് രൂപത്തിലേക്ക് പുതിയ മോഡല്‍ മാറിപ്പോയിരിക്കുന്നു ഈ നീളം കുറക്കലില്‍. ബൂട്ട് സ്‌പേസിന്റെ വലിപ്പം 316 ലിറ്ററായും കുറഞ്ഞു. അടുത്തിടെ വിപണിയിലിറങ്ങി കരുത്ത് തെളിയിച്ച സ്വിഫ്റ്റ് ഹാച്ച് ബാക്കിന്റെ എഞ്ചിനാണ് പുതിയ ഡിസയറിലും. 86 ബി.എച്ച്.പി കരുത്ത് പകര്‍ന്ന് നല്‍കുന്ന 1.2ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 74 ബി.എച്ച്.പി കരുത്തുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഡിസയറിനെയും നയിക്കുന്നത്. പഴയ മോഡല്‍ പെട്രോള്‍ എഞ്ചിനുപകരം മാരുതി കെ സീരീസിലുള്ള പുതിയ എഞ്ചിന്‍ വന്നപ്പോള്‍ കരുത്ത് 2 എച്ച്. പി വര്‍ദ്ധിപ്പിക്കുവാനായി. 1800 ആര്‍.പി.എം വേഗം നല്‍കി ഡീസല്‍ എഞ്ചിനും യാത്ര ആനന്ദകരമാക്കുന്നു. പെട്രോള്‍ മോഡലിന് 19.120 ഡീസലിന് 23.4 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. മുന്‍ മോഡലിനേക്കാള്‍ 30,000 രൂപയോളം കുറവാണ് പുതിയ മോഡലിനെന്നത് ആശ്വാസകരവും, ആനന്ദകരവുമാണ്. 230ഓളം കോടി രൂപ പുതിയ മോഡലിനു വേി മാരുതി ചിലവഴിച്ചത് ഈ വിലക്കുറവിന് കാരണമായിട്ടുാവാം.

 

പെട്രോള്‍ വേരിയന്റുകള്‍ തുടങ്ങുന്നത് 4.97 ലക്ഷവും ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഇസഡ്. എക്‌സ് ഐക്ക് 6.19 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റ് പെട്രോള്‍ മോഡലില്‍ ലഭിക്കുന്നത് വി.എക്‌സ്.ഐ സീരീസിലുള്ളവയ്ക്ക് 6.54 രൂപയും ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച ഡിസയറിന് 5.80 ലക്ഷം മുതല്‍ 7.09ലക്ഷം വരെയാണ് വില.