സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരം തുടരുന്നു;ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരം തുടരുന്നു. ഇതിനിടെ നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്ത് നിന്ന് ആരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല.

പ്ലക്കര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം സഭയിലേക്ക് വന്നത്. നിയമസഭാ ഹാളിന്റെ കവാടത്തില്‍ ഷാഫി പറമ്പില്‍, ഹൈബി ഈടന്‍, അനൂപ് ജേക്കബ്, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.