സ്വാശ്രയ വിഷയം; ചര്‍ച്ച സമവായമായില്ല;പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടത്തിവരുന്ന നിരാഹാരസമരം ഒത്തു തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരുമായി സമവായമുണ്ടാകാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നേരത്തെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് ബഹളം വെച്ചതിനെ തുടർന്ന് ചോദ്യോത്തരവേള ഉപേക്ഷിക്കുകയും സഭാനടപടികൾ അൽപ നേരത്തേക്ക് നിർത്തിവെക്കുകയും ചെയ്തിരുന്നു.

മെഡിക്കൽ മാേനജ്െമൻറുകൾ തലവരിപ്പണം വാങ്ങുന്നതിൽ അന്വേഷണം, പരിയാരം മെഡിക്കൽ കോളജിലെ ഫീസിൽ കുറവുവരുത്തൽ എന്നിവയാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. സമവായ ചർച്ചയിൽ പെങ്കടുത്ത മുഖ്യമന്ത്രി തലവരിപ്പണ വിഷയത്തിൽ അന്വേഷണം നടത്താമെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം. എന്നാൽ ഫീസ് കുറക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

പ്രശ്നത്തിൽ സ്പീക്കർ ഇടപെടണമെന്നാണ് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിലും സ്വാശ്രയ വിഷയത്തിൽ നടക്കുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു.