സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്‌കാരത്തിന് നിലീന അത്തോളിക്ക്

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2015ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്‌കാരത്തിന് നിലീന അത്തോളിക്ക്. മാധ്യമ വിഭാഗത്തിലാണ് വിഭാഗത്തിലാണ് നിലീനയ്ക്ക് പുരസ്‌കാരം.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചകഴിവ് തെളിയിച്ച യുവപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് യുവപ്രതിഭാ പുരസ്‌കാരം  ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ഡോട്ട്‌കോമിലെ സബ് എഡിറ്ററായ നിലീനയ്ക്ക് മുമ്പ് രാമനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്..