സ്വാതന്ത്ര്യദിന ആഘോഷം നടത്തി

IMG-20160815-WA0216 വള്ളിക്കുന്ന്‌ :പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ, ആനങ്ങാടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളും ഈ കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികളെ ആദരിക്കലും നടത്തി.കലാ പരിപാടികളുടെ ഭാഗമായി ആനങ്ങാടി കോന്നംകുഴി പാടം അങ്കൺവാടിയിലെ കുട്ടികളും റസിഡൻസ് അസോസിയേഷനിലെ വനിതാ പ്രവർത്തകരും പരിപാടികൾ അവതരിപ്പിച്ചു.

ഉത്ഘാടന സമ്മേളനത്തിൽ വള്ളിക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. കി ഷോർ ഡിഫ്ത്തീരിയ കോളറ പോലുള്ള സാംക്രമിക രോഗ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു.സമൂഹത്തിൽ. വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ഒരു ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനം നടത്തി എക്സൈസ് വകുപ്പിലെ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ജില്ലാ നോഡൽ ഓഫീസർ ശ്രീ ബി.ഹരികുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.പ്രജോഷ് കുമാർ ‘സെക്രട്ടറി ‘കെ.ഷാജു, ഖജാൻജി.ശ്രീ അബൂബക്കർ എന്ന കോയ എന്നിവർ സംസാരിച്ചു.