സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും

Story dated:Monday August 15th, 2016,05 12:pm
sameeksha

Parappanangadi DD groupപരപ്പനങ്ങാടി: ഡി ഡി ഗ്രൂപ്പ് പാലത്തിങ്ങലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനഘോഷത്തിന് പരപ്പനങ്ങാടി അഡീഷണല്‍ എസ്എെ പുഷ്പാകരന്‍ പതാക ഉയര്‍ത്തി. ആയിരത്തോളം പേര്‍ക്ക് പായസവിതരണവും നടത്തി.

തുടര്‍ന്ന് ഡിഡി ഗ്രൂപ്പ് മെമ്പര്‍മാര്‍ നടത്തിയ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിസര ശുചീകരണം എസ് ഐ. ജിനേഷ് ഉല്‍ഘാടനം ചെയ്തു.
ഡിഡി ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്റഫ് കെ, കണ്‍വീനര്‍ ഖംറാന്‍ വികെ, എം മുജീബ് റഹ്മാന്‍, വിനോദ് കെടി, ഷിഹാബ് വിപി, സുരേഷ് എം, ഫിറോസ് കെപി, ഷറഫലി, രാജന്‍ എം, ഹമീദ് എടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

parappanangadi 1സിഡബ്ല്യുഎസ്‌എ പരപ്പനങ്ങാടി യൂണിറ്റ്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റെയില്‍വേസ്‌റ്റേഷന്‍ പരിസരവും പ്ലാറ്റ്‌ഫോറവും ശുചീകരിച്ചു. ശുചീകരണ പരിപാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഷറഫ്‌ ഷിഫ ഉല്‍ഘാടനം ചെയ്‌തു.