സ്വവര്‍ഗ വിവാഹത്തിന് പിന്തുണ.

രാജ്യത്തെ പ്രസിഡന്റായി ബാറക് ഒബാമയെ വീണ്ടും തിരഞ്ഞെടുത്തതിനൊപ്പം ശ്രദ്ധേയമായ പല വിഷയങ്ങളിലും അമേരിക്കന്‍ ജനത വിധിയെഴുതി. രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യത്യസ്ത വിഷയങ്ങളിലാണ് ഓരോ സംസ്ഥാനങ്ങളിലും ജനകീയ ഹിതപരിശോധന നടത്തിയത്.

ലോകം തന്നെ ചര്‍ച്ചചെയ്യപ്പെടുന്ന സ്വവര്‍ഗ വിവാഹത്തിന് മാരിലാന്റ്, മെയിന്‍ എന്നീ സംസ്ഥാനങ്ങളിലെ ജനത അനൂകൂലമായി വോട്ട് രേഖപ്പെടുത്തി. ആദ്യമായാണ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂല നിലപാടെടുക്കുന്നത്.

മരിജുവാന എന്ന ലഹരി വസ്തുവിന്റെ ഉപയോഗം നിയന്ത്രണത്തോടെ നിയമ വിധേയമാക്കണമെന്ന് വാഷിംഗ്ടണ്‍, കൊളറാഡോ സംസ്ഥാനങ്ങള്‍ വിധിയെഴുതി. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് കുറഞ്ഞയളവില്‍ മരിജുവാന ലഭ്യമാക്കാനാണ് അംഗീകാരം.

അമേരിക്കയിലെ മത യാഥാസ്ഥിതികര്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ ഹിതപരിശോധന നല്‍കുന്നത്.