സ്വവര്‍ഗ രതിക്ക്‌ ഐക്യരാഷ്ട്ര സഭയിലെ 8 രാജ്യങ്ങളില്‍ വധശിക്ഷയെന്ന്‌ റിപ്പോര്‍ട്ട്‌

Story dated:Tuesday February 2nd, 2016,05 12:pm

1393947062_2ദില്ലി:സ്വവര്‍ഗ രതികളിലേര്‍പ്പെടുന്നവര്‍ക്ക്‌ ഐക്യരാഷ്ട്രസഭിയിലുള്‍പ്പെട്ട എട്ട്‌ രാജ്യങ്ങളില്‍ വധശിക്ഷയെന്ന്‌ റിപ്പോര്‍ട്ട്‌. ഇറാന്‍, മോറാട്ടാനിയ, സൗദി അറേബ്യ, സുഡാന്‍, യെമന്‍, ഇറാഖ്‌, നൈജീരിയ, ബ്രൂണെ എന്നീ രജ്യങ്ങളിലാണ്‌ സ്വവര്‍ഗാനുരാഗത്തിന്‌ വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നത്‌. അതെസമയം ഇവയില്‍ ആദ്യത്തെ അഞ്ച്‌ രാജ്യങ്ങളില്‍ വധശിക്ഷ പ്രഖ്യാപിച്ച്‌ കഴഞ്ഞിട്ടുണ്ട്‌.

സ്വവര്‍ഗാനുരാഗികളുടെ ആഗോള കൂട്ടായ്‌മയായ ഐഎല്‍ജിഎ(ഇന്റര്‍നാഷണല്‍ ലെസ്‌ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രന്‍സ്‌ ആന്റ്‌ ഇന്റെര്‍സെക്‌സ്‌ അസോസ്സിയേഷന്‍) ഏറ്റവും അവസനമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

ശരീയത്ത്‌ നിയമം നിലവിലുള്ള ബ്രൂണെയില്‍ ചില സ്വര്‍ഗാനുരാഗ കുറ്റങ്ങള്‍ക്ക്‌ വധ ശിക്ഷ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ അത്‌ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത്തരത്തിലൊരു വധശിക്ഷാ നിയമം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നത്‌.

അതെസമയം ഈ രാജ്യങ്ങളിലോരോന്നിലും സിവില്‍ നിയമത്തിന്‌ സമാന്തരമായി ശരീഅത്ത്‌ നിയമം നടപ്പാക്കിയോ അതുമല്ലെങ്കില്‍ ശരീഅത്ത്‌ നിയമം മാത്രം നടപ്പിലാക്കിയോ മാത്രമേ ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിക്കാനാവു.