സ്വവര്‍ഗ്ഗരതി തെറ്റ്

ഡല്‍ഹി: സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

 

കേസ്സില്‍ കേന്ദ്രഅഭിഭാഷകന് തെറ്റുപറ്റിയതായി അഡ്വക്കേറ്റ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.അഭിഭാഷകന്‍ പറഞ്ഞത് കേന്ദ്രത്തിന്റെ നിലപാടായിരുന്നില്ല.

സ്വവര്‍ഗ്ഗരതി നിയമവിധേയമാണെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഹൈക്കോടതി വിധിയെ എതിര്‍ക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല.