സ്വവര്‍ഗാനുരാഗികളോട്‌ വിവേചനം പാടില്ല;പോപ്പ്‌ ഫ്രാന്‍സിസ്‌

downloadവത്തിക്കാന്‍: സ്വര്‍ഗാനുരാഗികളോട്‌ വിവേചനം കാണിക്കരുതെന്ന്‌ പോപ്പ്‌ ഫ്രാന്‍സിസ്‌. അവരെ അകറ്റിനര്‍ത്താതെ ബഹുമാനിക്കണമെന്നും എല്ലാവരെയും ദേവാലയങ്ങളിലേക്ക്‌ അടുപ്പിക്കുകയും സ്‌നേഹം നല്‍കുകയും വേണമെന്നും അദേഹം പറഞ്ഞു. തീരുമാനങ്ങള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല യുക്തിയുടെ അടിസ്ഥാനത്തിലാണ്‌ നടപ്പാക്കേണ്ടത്‌. ‘ആനന്ദത്തിന്റെ സ്‌നേഹം’ എന്ന പ്രബന്ധത്തിലാണ്‌ പോപ്പ്‌ ഇക്കാര്യങ്ങള്‍ പറയുന്നത്‌.

വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ എന്നിവരോട്‌ ഉദാരമായ നിലപാട്‌്‌ സ്വീകരിക്കണമെന്നും പോപ്പ്‌ പറയുന്നു. വിവാഹ മോചിതരായവരെയും പുനര്‍വിവാഹം കഴിച്ചവരെയും കുറിച്ച്‌ മാത്രമല്ല എല്ലാവരെയും കുറിച്ചാണ്‌ പറയുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

സുവിശേഷത്തിന്റെ യുക്തിയില്‍ ആരേയും അകറ്റി നിര്‍ത്തണമെന്ന്‌ പറയുന്നില്ലെന്നും ആരെയും എക്കാലത്തേക്കും അകറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പോപ്പ്‌ പറഞ്ഞു. എല്ലാവരും ദേവാലയത്തിന്റെ ഭാഗമാണെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും ഇത്‌ തങ്ങളുടെ വിശ്വാസത്തിന്‌ യാതൊരു തരത്തിലുള്ള മങ്ങലും ഏല്‍പ്പിക്കുമെന്ന്‌ കരുതാതെ അനുകമ്പയുടെ പ്രതീകമാണെന്ന്‌ തിരിച്ചറിയണമെന്നും പോപ്പ്‌ പറഞ്ഞു.