സ്വര്‍ണ വില കുറഞ്ഞു

M_Id_230274_goldകൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന്‌ 160 രൂപ കുറഞ്ഞ്‌ 19360 ല്‍ എത്തി. ആറു ദിവസത്തിനുശേഷമാണ്‌ സ്വര്‍ണ വിലയില്‍ കുറവ്‌ വന്നിരിക്കുന്നത്‌. ഈ മാസം ആദ്യം പവന്‌ 18840 രൂപയെന്ന നിലയിലേക്ക്‌ താഴ്‌ന്ന സ്വര്‍ണ വില 19520 എന്ന നിലയിലേക്ക്‌ ഉയര്‍ന്നശേഷം ആ നിലവാരത്തില്‍ തുടരുകയായിരുന്നു.

ഗ്രാമിന്‌ 20 രൂപ കുറഞ്ഞ്‌ 2420 ലാണ്‌ വ്യാപാരം നടക്കുന്നത്‌.