സ്വര്‍ണ്ണത്തിന് വീണ്ടും വില കൂടി

കൊച്ചി: സ്വര്‍ണ്ണത്തിന് വീണ്ടും വില വര്‍ദ്ധിച്ചു. പവന് 120 രൂപ വര്‍ദ്ധിച്ച് 20,800 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലകയറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുകയാണ്.