സ്വര്‍ണ്ണ വില താഴ്ന്നു; പവന് 19,200 രൂപ

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് താഴ്ച. പവന് 480 രൂപ കുറഞ്ഞ് 19,200 രൂപയായി. 3 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും പ്രതിഫലിക്കുന്നത്. ഒരാഴ്ചക്കിടെ 1,100 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് പകരം അടുത്ത കുറച്ച് മാസങ്ങളിലേക്ക് ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായിരിക്കുന്നത്.