സ്വര്‍ണ്ണത്തിന് വില കൂടുന്നു

കൊച്ചി: കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്ന സ്വര്‍ണ്ണവില ശനിയാഴ്ച ഉയര്‍ന്നു. പവന് 200 രൂപ വര്‍ദ്ധിച്ച് 19,400 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 2,425 രൂപയായി. വെള്ളിയാഴ്ച സ്വര്‍ണ്ണ വില 19,200 രൂപയായി കുറഞ്ഞതാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്(31.1 ഗ്രാം) സര്‍ണ്ണത്തിന് 34.50 ഡോളര്‍ ആയി ഉയര്‍ന്നത് 1,235.30 ഡോളറിലെത്തിയിട്ടുണ്ട്. ഇതാണ് ഡോളറിന്റെ വില വര്‍ദ്ധിക്കുവാന്‍ കാരണമായത്.