സ്വര്‍ണ്ണത്തിന്റെ വില വീണ്ടും കുറഞ്ഞു.

കൊച്ചി: തിങ്കളാഴ്ച സ്വര്‍ണ്ണവില പവന് 280 രൂപ കുറഞ്ഞ് 20,120 ലെത്തി. കഴിഞ്ഞ 3 ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വില ചൊവ്വാഴ്ച വീണ്ടും താഴുകയായിരുന്നു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 2515 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും ഉണ്ടായികൊണ്ടിരിക്കുന്നത്. കൂടാതെ രൂപയുടെ വിലയിടിഞ്ഞതും സ്വര്‍ണ്ണ വില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വരും ദിനങ്ങളിലും സ്വര്‍ണ്ണത്തിന് വില താഴാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപെട്ടു.