സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവയില്‍ വര്‍ദ്ധനവ്

മുംബൈ: രാജ്യത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. രണ്ടാം തവണയാണ് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.

സ്വര്‍ണ്ണവിലയില്‍ മെയ് മാസത്തില്‍ ഇടിവ് ഉണ്ടായതോടെ ഇറക്കുമതി കുത്തനെ ഉയര്‍ന്നിരുന്നു. തീരുവ കൂടുന്നതോടെ ആദ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില ഉയരും.

അതേ സമയം മഞ്ഞലോഹത്തിന്റെ ഡിമാന്റ് കുറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി സ്വര്‍ണ്ണ നാണയം വില്‍ക്കുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.