സ്വര്‍ണ്ണം വാങ്ങി കൂട്ടുന്നത് കുറക്കാന്‍ ധനമന്ത്രിയുടെ ഉപദേശം

ദില്ലി: സ്വര്‍ണ്ണം വാങ്ങികൂട്ടുന്നത് കുറക്കാനും അതിനുപകരം ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാനും ധനമന്ത്രി പി ചിദംബരത്തിന്റെ ഉപദേശം. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കിയ ചിദംബരം രൂപയുടെ മൂല്യച്യുതിയില്‍ ആശങ്ക വേണ്ടെന്നും പറഞ്ഞു.

രൂപയുടെ മൂല്യം ഇടിയാനുണ്ടായ പ്രധാന കാരണം വ്യാപാര കമ്മിയാണെന്നും, ദക്ഷിണാഫ്രിക്ക അടക്കമുള്ള വ്യാപാര കമ്മി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നാണയത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ടുണ്ടെന്നും അദേഹം പറഞ്ഞു.

വര്‍ഷം തോറും 15,000 മുതല്‍ 20,000 കോടി വരെ ബാങ്കുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.