സ്വര്‍ണത്തിന് വില കൂടി

കൊച്ചി: സ്വര്‍ണത്തിന് വില കൂടി. പവന് 240 രൂപ കൂടി 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്റെ വില.

21520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.