സ്വപ്‌നച്ചിറകുകള്‍ പ്രകാശനം ചെയ്‌തു.

23ctp2കോഡൂര്‍:എസ്‌.എസ്‌.എ. പ്രൊജക്‌റ്റിന്‌ കീഴില്‍ മലപ്പുറം ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ വീഡിയോ സി.ഡി., എസ്‌.എസ്‌.എ. ജില്ലാ പ്രൊജക്ട്‌ ഓഫീസര്‍ ടി. മുജീബ്‌ റഹിമാന്‍, ബി.പി.ഒ കണ്‍വീനര്‍ അഷ്‌റഫ്‌ നിലമ്പൂരിന്‌ കോപ്പി നല്‍കി പ്രകാശനം ചെയ്‌തു.
ജില്ലാ പ്രോജക്ട്‌ ഓഫീസര്‍മാരായ വി.എം. ഹുസൈന്‍, അലവി ഉമ്മത്തൂര്‍, കെ. ഷഹീര്‍, മലപ്പുറംബ്ലോക്ക്‌ പ്രൊജക്‌റ്റ്‌ ഓഫീസര്‍ അബൂബക്കര്‍ സിദ്ദീഖ്‌, ട്രെയിനര്‍ ഷാജഹാന്‍ വാറങ്കോട്‌, ഷാജു പെലത്തൊടി, സി.പി. അബ്ദുല്‍ മജീദ്‌ എന്നിവര്‍ പ്രസംഗിച്ചു.