സ്വകാര്യ ലോഡ്ജില്‍ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടി

പരപ്പനങ്ങാടി: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. പരപ്പനങ്ങാടിയിലെ സ്വകാര്യ ലോഡ്ജില്‍ ചീട്ട്കളിക്കുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. തിങ്കളാഴ്ച പകല്‍ സമയത്താണ സംഭവം നടന്നത്. ഇവരില്‍ നിന്നും 7080 രൂപയും പോലീസ് പിടിച്ചെടുത്തു. വിശ്വനാഥന്‍, ശ്രീകുമാര്‍, രാജു, അജിത്ത് കുമാര്‍, ശശീധരന്‍, മനോജ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ശശീധരന്‍ കോഡൂര്‍, എഎസ്‌ഐ ഗംഗാധരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, സുധീഷ്, അനില്‍, സ്മിതേഷ് എന്നിവരാണ് റെഡില്‍ പങ്കെടുത്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോഡ്ജില്‍് റെയ്ഡ് നടത്തിയത്.