സ്വകാര്യ പ്രാക്ടീസ് നടത്തും; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍

തിരു: സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍.കൂടാതെ സായാഹ്ന ഒ.പി കളോട് സഹകരിക്കില്ലെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ പകര്‍ച്ച പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആശുപത്രികളില്‍ അധികം ഓഫീസ് സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളോട് പ്രതികൂല നിലപാടാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ പ്രഖ്വാപിച്ചിരിക്കുന്നത്.