സ്വകാര്യലോഡ്ജില്‍ ഒളച്ചു താമസിച്ച 2 പേര്‍ പോലീസ് പിടിയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുള്ള സ്വകാര്യ ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്ന 2 പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചാലിയം സ്വദേശി ജാഫര്‍,കുറ്റിയാടി സ്വദേശി സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മുതല്‍ ഇവര്‍ മഫ്ടി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ലോഡ്ജില്‍ റൂമെടുത്ത് നല്‍കിയ ആളെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്ത് കാരണത്താലാണ് അറസ്‌റ്റെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.