സ്വകാര്യബില്‍ ഫേസ്ബുക്കിലിട്ടു; വി.ടി. ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം.

വി.ടി ബല്‍റാം എംഎല്‍എ നിയമസഭാചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യബില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയതിന് എംഎല്‍എക്ക് സ്പീക്കറുടെ വിമര്‍ശനം.

 

നഴ്‌സുമാരുടെ പ്രശ്‌നപരിഹാരത്തിനായി നിയമസഭയില്‍ അവതരിപ്പിക്കാനിരുന്ന ബില്ലാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. അവതരണാനുമതി തേടിയിട്ടില്ലാത്ത കരടുബില്ലാണ് പൊതുജനാഭിപ്രായം തേടാന്‍ അദ്ദേഹം ഫേസ്ബുക്കില്‍ ഇട്ടത്.
ബല്‍റാമിന്റെ നടപടിയില്‍ സ്പീക്കര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൂടാതെ നിയമസഭയില്‍ പുതിയ അംഗമായതുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് സ്പീക്കര്‍ അറിയിച്ചു.