സ്ലീപ്പര്‍ ടിക്കറ്റ്‌ തീരുമാനം മരവിപ്പിച്ചു

22_bigതിരുവനന്തപുരം: തീവണ്ടികളില്‍ പകല്‍ സമയങ്ങളില്‍ യാത്രയ്‌ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ്‌ നിര്‍ത്തലാക്കിയ തീരുമാനം മരവിപ്പിച്ചു. സ്ലീപ്പര്‍, ഉയര്‍ന്ന ക്ലാസ്‌ ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളില്‍ ലഭിക്കും. ദീര്‍ഘദൂര തീവണ്ടികളില്‍ പകല്‍ സമയത്തെ ഹ്രസ്വയാത്രയ്‌ക്ക്‌ സ്ലീപ്പര്‍ ടിക്കറ്റുകള്‍ എടുത്ത്‌ യാത്ര ചെയ്യാവുന്ന സൗകര്യമാണ്‌ റെയില്‍വേ ഇന്നലെ നിര്‍ത്തലാക്കിയിരുന്നത്‌.

പതിനാറാം തീയതി റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലര്‍ തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളില്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായിരുന്നു. പകല്‍ സമയത്ത്‌ ഹ്രസ്വദൂര യാത്ര ചെയ്യുന്നവരെ ഈ നടപടി ദുരിതത്തിലാക്കിയിരുന്നു.

ഈ തീരുമാനത്തില്‍ യാത്രക്കാരുടെ ആശങ്ക പരിഹരിക്കുമെന്നും തിരുവനന്തപുരം ഡിവിഷനില്‍ പുതിയ തീരുമാനം കൂടുതല്‍ കൂടിയാലോചനകള്‍ക്ക്‌ ശേഷമെ നടപ്പാക്കുമെന്നും സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ വി സി സുധീഷ്‌ ഇന്നലെ പറഞ്ഞിരുന്നു.