സ്ലാബുകള്‍ തകര്‍ന്നു : അപകടക്കെണിയൊരുക്കി നടപ്പാത

2ae5445f-5292-46ed-b735-7b4be5dc62bd (1)പരപ്പനങ്ങാടി : നുറുകണക്കിന് വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന പരപ്പനങ്ങാടി നഗരഹൃദയത്തിലെ നടപ്പാതയിലെ സ്വാബുകള്‍ തകര്‍ന്നനിലയില്‍. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് പിന്‍വശത്ത് പരപ്പനങ്ങാടി തിരൂര്‍ റോഡിലെ ഓടയക്ക് മുകളിലില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകളാണ് വാഹനം കയറ്റിയതുമുലം തകര്‍ന്നിരിക്കുന്നത്.
തൊട്ടടുത്ത പറമ്പില്‍ നിന്ന് കെട്ടിടാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നതിനായി വാഹനങ്ങള്‍ കയറ്റിയതുമുലം തകര്‍ന്നതെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.,

തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ ഇവിടെ വീണുപോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.