സ്മാര്‍ട്ട് ക്ലാസ് റൂം : 111 സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്

തിരൂര്‍ : സംസ്ഥാനത്തെ സ്‌കൂളുകളില്‍ കംപ്യൂട്ടറധിഷിഠിത പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള
എസ്.എസ്.എയുടെ ലാപ്‌ടോപ് വിതരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ‘സ്മാര്‍ട്ട് ക്ലാസ്’ റൂം നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലയിലെ 111 സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ മന്ത്രി വിതരണം ചെയ്തു.

തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.മമ്മുട്ടി എം.എല്‍.എ അധ്യക്ഷനായിരുന്നു. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി.

തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയടീച്ചര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സിമിയ, തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, എസ്.എസ്.എ പ്രൊജക്റ്റ് ഡയറക്റ്റര്‍ ഡോ.കെ.എം.രാമാനന്ദന്‍, ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഇ.പി മുഹമ്മദ് മുനീര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.