സ്പര്‍ശം 2012 ന് തുടക്കമായി.

തിരൂരങ്ങാടി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍കുള്ള സഹായ ഉപകരണങ്ങളുടെവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

ചെമ്മാട് തൃക്കുളം ഗവ.യുപി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ വള്ളികുന്ന്‌എംഎല്‍എ കെ എന്‍ എ ഖാദര്‍ അദ്ധ്യക്ഷനായിരുന്നു.

മത്സരങ്ങളുടെ പുതിയ കാലത്ത് ഒന്ന് പൊരുതി നോക്കാന്‍ പോലുമാവാതെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപെട്ടു

പോകുന്ന, ശാരീരികമോ, മാനസികമോ ആയ പരിമിതികളുള്ള കുട്ടികള്‍ക്ക് ഒരു കൈതാങ്ങ് നല്‍കുന്ന സ്പര്‍ശം 2012 പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദേവിക, നേറ്റീവ് സ്‌കൂള്‍ വള്ളികുന്ന്‌

ക്യാമ്പില്‍ പ്രത്യേക ശ്രദ്ധവേണ്ട നിരവധി കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. രാവിലെ നടന്ന കൂട്ട ചിത്രരചനയില്‍ ജസ്ഫര്‍ കോട്ടകുന്ന

പ്രമുഖ തബലിറ്റ് സുധീര്‍ കടലുണ്ടി എന്നിവര്‍ പങ്കെടുത്തു.

കുട്ടികളുടെ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി.