സ്ത്രീവിരുദ്ധ പരാമര്‍ശനം;നടന്‍ ഇന്നസെന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

തൃശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിതോതില്‍ ഉന്തും തള്ളുമുണ്ടായി.

ബുധാനാഴ്ച വിളിച്ച  വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ന​സന്‍റ് നടത്തിയ സ്ത്രീവിരുദ്ധ പ​രാ​മ​ർ​ശമാണ് വി​വാ​ദ​ത്തിന് വഴിവെച്ചത്. ‘അവസരങ്ങൾക്കായി മോ​ശം സ്ത്രീ​ക​ൾ കി​ട​ക്ക പങ്കിടുന്നു​ണ്ടാ​വാ​മെ​ന്ന’പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം ഭാരവാഹികൾ നടത്തിയ വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ എം.​എ​ൽ.​എ​മാ​രാ​യ കെ.​ബി. ഗ​ണേ​ഷ്​​കു​മാ​റും മു​കേ​ഷും മാധ്യമപ്രവർത്തകരോട് മോ​ശ​മാ​യ പെ​രു​മാ​റിയെന്ന് ആരോപണം ഉയർന്നിരുന്നു. ​ഇക്കാര്യത്തിൽ വിശദീകരണം നൽകാനും ഖേ​ദ​പ്ര​ക​ട​നം നടത്താനുമായിരുന്നു ഇന്നസെന്റ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.