സ്ത്രീധനപീഡനം; നാലുപേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു. ചെട്ടിപ്പടിയിലെ കെ പി മൊയ്തീന്‍ കോയ(60), ഭാര്യ ചെറീബി(50), മക്കളായ ജംഷീര്‍(25), ഹാരിസ് (28) എന്നിവര്‍ക്കെതിരെയാണ് സ്ത്രീധന പീഡനത്തിന് കേസെടുത്തിരിക്കുന്നത്. ഇവരുടെ മകന്‍ മുജീബിന്റെ ഭാര്യ സഹീറ(22)യുടെ പരാതിയിലാണ് കേസെടുത്തത്.

സ്്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും പോരെന്ന പേരില്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ഇവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.