സ്കൗട് ഗൈഡ് സ്ഥാപകദിനാഘോഷം

പരപ്പനങ്ങാടി: ഭാരത് സ്കൗട്സ് ആന്റ്‌ ഗൈഡ്സ് സ്ഥാപകദിനാഘോഷം ഉള്ളണം എ എം യു പി സ്കൂളിൽ നടന്നു. നിർധനരായ രോഗികളെ സഹായിക്കുന്നതിനായ് കാരുണ്യഹസ്തം പദ്ധതിക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു ആഘോഷം.പ്രധാനാധ്യാപകൻ എം ‘അബൂബക്കറി ന്റെ അധ്യക്ഷതയിൽ മുനിസിപ്പാൽ വൈസ് ചെയർമാൻ എച്ച്.ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ഹാറൂൺ,വി പി. ഹസ്സൻ ഹാജി, പി പി അബ്ദുൾ മുനീർ, സി എന്‍ അബ്ദുൾ ഖാദർ, എ.അബ്ദുൾ അസീസ്, കെ.അബ്ദുൾ കരീം, സി.വി.അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles