സോളാര്‍ വിഷയത്തില്‍ സഭ പ്രക്ഷുബ്ധം

kerala-niyamasabhaതിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. അഴിമതിക്കേസില്‍ അകപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടിയേരി ബാലകൃഷ്‌ണനാണ്‌ നോട്ടീസ്‌ നല്‍കിയത്‌. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ്‌അന്വേഷണത്തെ ഭയപ്പെടുന്നുണ്ട്‌. തൃശൂര്‍ വിജിലന്‍സ്‌ കോടതിയെ ഭയന്നാണ്‌ മുഖ്യമന്ത്രി ഹൈക്കോടതിയില്‍ പോയി സ്‌്‌റ്റേ വാങ്ങിയത്‌. സ്‌്‌റ്റേ എന്ന വെന്റിലേറ്ററിലാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ കോടയേരി പറഞ്ഞു.

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ചെയ്‌തതെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. നിയമസഭയിലൊന്നും കമ്മീഷന്‌ മുന്നില്‍ മറ്റൊന്നുമാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. അഴിമതി നിരോധന നിയമം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമാണ്‌. കരുണാകരന്റെ വാക്കുള്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നുണ്ട്‌. ചതിനയന്‍മാരുടെ മന്ത്രിസഭയാണിത്‌. തന്നെ ചിതിച്ചെന്ന്‌ കെ എം മാണി തന്നെ സമ്മതിച്ചിട്ടുണ്ട്‌. ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സ്‌പീക്കര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ നോട്ടീസിന്‍ മേല്‍ അവതരാണാനുമതി തേടി പ്രസംഗം നടത്താന്‍ അനുമതി നല്‍കി. അതേസമയം ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണിക്കുന്ന വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന്‍ മേല്‍ അവതരണാനുമതി തേടി സംസാരിക്കാന്‍ പ്രതിപക്ഷത്തിന്‌ അനുമതി നല്‍കിയ സ്‌പീക്കറുടെ നടപടിക്ക്‌ എതിരെ ഭരപക്ഷവും രംഗത്ത്‌ എത്തി. നോട്ടീസ്‌ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്‌ ഏത്‌ ചട്ടപ്രകാരമാണെന്ന്‌ ഭരണപക്ഷം ചോദിച്ചു.