സോളാര്‍ പാനല്‍ അഴിമതിക്കേസ്; മുഖ്യമന്ത്രിയുടെ രണ്ട് സ്റ്റാഫംഗങ്ങളെ മാറ്റി

തിരു: സോളാര്‍ പാനല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രണ്ട് സറ്റാഫംഗങ്ങളെ താല്‍കാലികമായി മാറ്റി. ടെന്നി ജോനപ്പനെയും സലീമിനെയുമാണ് അനേ്വഷണ വിധേയമായി മാറ്റിയത്.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ സരിത എസ് നായരുമായി നിരന്തരം ഫോണില്‍ ബന്ധം പുലര്‍ത്തിയതിന് ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് താല്‍കാലികമായി പുറത്താക്കിയിരിക്കുന്നത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അനേ്വഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതിന് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി.