;ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതക്ക് അനുമതി

കൊച്ചി : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും. ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് സരിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സോളാര്‍ കമ്മീഷന്റെ നടപടി. ഇന്ന് ഉച്ചകഴിഞ്ഞ്വിസ്താരം നടന്നേക്കും.

ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, മല്ലേലി ശ്രീധരന്‍ നായര്‍ക്കൊപ്പം ആരുമുണ്ടായിരുന്നില്ല ,സോളാര്‍ പദ്ധതിയുമായി ബന്ധമില്ല എന്നെല്ലാം ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ അതെല്ലാം നേരിട്ട് ചോദിക്കണമെന്ന ആവശ്യമാണ് താന്‍ കമ്മീഷന് മുമ്പാകെ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു.

അതേസമയം ലോയേഴ്സ് യൂണിയന്‍ ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചു തുടങ്ങി. സരിത എ പി അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച് അറിയാമെന്ന് ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ പറഞ്ഞു.ഹേമചന്ദ്രന്‍ കമ്മീഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച വിവരം അറിഞ്ഞിട്ടുണ്ടൊ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.