സോളാര്‍ ഗൂഢാലോചനയില്‍ പങ്കില്ല; ഗണേഷ്‌ കുമാര്‍

Story dated:Thursday February 4th, 2016,01 55:pm

ganesh kumarകൊല്ലം: സോളാര്‍ ഗൂഢാലോചനയില്‍ തനിക്ക്‌ പങ്കില്ലെന്ന്‌ കെ.ബി ഗണേഷ്‌ കുമാര്‍. മന്ത്രിസഭയെ മറച്ചിടണമെന്ന ഉപദേശം തനിക്കില്ലായിരുന്നെന്നും. അങ്ങനെ ഒരു ഉദേശം ഉണ്ടായിരുന്നെങ്കില്‍ അത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ ആകാമായിരുന്നെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു. ഒരു മന്ത്രി സ്ഥാനം ഒഴിവാക്കാന്‍ വേണ്ടിയാണ്‌ തന്നെകൊണ്ട്‌ രാജിവെപ്പിച്ചതെന്നും ഗണേഷ്‌ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന്‌ അറിഞ്ഞിട്ടും മുഖ്യമന്ത്രി അത്‌ തുറന്നു പറഞ്ഞില്ല. തന്നെക്കൊണ്ട്‌ ചെയ്യാത്തകുറ്റത്തിന്‌ മന്ത്രിസ്ഥാനം രാജിവെപ്പിക്കുകയും ചെയ്‌തു.

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന എന്നോട്‌ ഒരു നീതിയും ബാര്‍കോഴയില്‍ ഉള്‍പ്പെട്ട ബാബുവിനോട്‌ മറ്റൊരു നീതിയുമാണ്‌ മുഖ്യമന്ത്രി കാണിച്ചതെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു.

താന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും താനാണ്‌ ആക്രമിക്കപ്പെട്ടതെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു. താന്‍ കുറ്റക്കാരനല്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന്‌ തന്നെ രാജിവെപ്പിച്ച തെറ്റിന്‌ ഉമ്മന്‍ചാണ്ടിയെ ദൈവം ശിക്ഷിക്കുമെന്നും അവസരത്തിനൊത്ത്‌ എന്ത്‌ വാഗ്‌ദാനവും നല്‍കാന്‍ തയാറാകുന്നയാളാണ്‌ ഉമ്മന്‍ചാണ്ടിയെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു.