സോണിയാ ഗാന്ധിക്കും മഷിയഭിഷേകം.

കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമായ 24 അക്ബര്‍ റോഡിലെ ഓഫീസിനു പുറത്തുള്ള ബോര്‍ഡിലെ സോണിയയുടെ ചിത്രത്തിലാണ് ഇന്നലെ മഷി ഒഴിച്ചത്.
സംഭവത്തെതുടര്‍ന്ന് ബാബാ രാംദേവിന്റെ അനുയായിയെന്നു കരുതപ്പെടുന്ന ഡല്‍ഹി സ്വദേശിയായ ത്രിഭുവന്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദിച്ച് അവശനാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച രാംദേവിന് നേര്‍ക്ക് കമ്രാന്‍ സിദ്ദിഖിയെന്നയാള്‍ മഷി പ്രയോഗം നടത്തിയിരുന്നു. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് രാംദേവും ബിജെപിയും ആരോപിക്കുമ്പോള്‍ ബിജെപിയുടെ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.