സോണിയാഗാന്ധിക്ക് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മയുടെ ഫാക്‌സ്.

തിരു: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിക്ക് ഫാക്‌സയച്ചു. കുര്യന്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസില്‍ നിന്ന് ഒഴിവായെന്നും കുര്യന്‍ പീഡിപ്പിച്ച കാര്യം പരാതിയായി ആന്റണിയെ അറിയിച്ചിരുന്നു വെന്നും അവര്‍ ഫാക്‌സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതെസമയം ഒരു മകളുടെ അമ്മ എന്ന നിലയില്‍ എന്റെ വികാരം മനസിലാക്കണ മെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതെ വിഷയത്തില്‍ അവര്‍ രാഹുല്‍ ഗാന്ധിക്കും ഫാക്‌സയച്ചിട്ടുണ്ട്.