സോണിയാഗാന്ധിക്കും രാഹുലിനും ജാമ്യം

SONIA_GANDHI_1256504fദില്ലി: നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ജാമ്യം. കേസിലെ മറ്റു അഞ്ച്‌ പ്രതികള്‍ക്കും ദില്ലി പാട്യാല ഹൗസ്‌ കോടതി ജാമ്യം അനുവദിച്ചു. 50000 രൂപയും ഒരാള്‍ ജാമ്യം നല്‍കണമെന്നുമാണ്‌ ജാമ്യവ്യവസ്ഥ.

സോണിയയും രാഹുലും കോടതിയില്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.  നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്തി കൈയടക്കാന്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജിയാണ് വിചാരണക്കോടതിയുടെ പരിഗണനയിലുള്ളത്.

എന്നാല്‍ ജാമ്യം നേടേണ്ട സാഹചര്യമുണ്ടായാല്‍ അതിനു മുതിരാതെ ജയിലില്‍ പോകാന്‍ സോണിയയും രാഹുലും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇതു പാടില്ലെന്ന ഉപദേശമാണ് അഭിഭാഷകരും മുതിര്‍ന്ന നേതാക്കളും നേതാക്കള്‍ക്കു നല്‍കിയിരുന്നു.