സോണിയഗാന്ധി ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി കാന്‍സര്‍ ചികില്‍സയ്ക്കായി അമേരിക്കയിലെത്തി.

 

ആറുമാസം മുന്‍പാണ് സോണിയ ശസ്ത്രക്രിയക്കു വിധേയയാക്കിയത്. തുടര്‍ചികില്‍സയ്ക്കായാണ് അവരിപ്പോള്‍ അമേരിക്കയിലെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ സ്ലോണ്‍, കെറ്ററിന്‍ കാന്‍സര്‍ സെന്ററിലാണ് സോണിയ ചികില്‍സ തുടരുന്നത്. രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

 

സോണിയാഗാന്ധി വീണ്ടും ചികില്‍സ തേടി എന്ന വാര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.