സൈനീകര്‍ പെണ്‍കുട്ടികളുടെ ഫ്രണ്ട്‌ റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്ന്‌ നിര്‍ദേശം

typoദില്ലി: ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് നിങ്ങള്‍ക്കു വരുന്ന ഫ്രണ്ടഷിപ്പ് റിക്വസ്റ്റുകള്‍ സ്വീകരിക്കുമ്പോള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഇന്തോ ടിബറ്റന്‍ പൊലീസ് ഫോഴ്‌സിന്റെ നിര്‍ദ്ദേശം. ചാരവൃത്തിക്കായുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെയും ഉണ്ടാകാം എന്ന നിഗമനത്തിലാണ് അപരിചിതരായ പെണ്‍കുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്ന് അതിര്‍ത്തിയിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഇന്തോ ടിബറ്റന്‍ പൊലീസ് ഫോഴ്‌സ് ഡയറക്ടര്‍ ജനറലായ കൃഷ്ണ ചൗധരി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സുരക്ഷ കാരണങ്ങളാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന വീചാറ്റ്, സ്‌മേഷ്, ലൈന്‍ എന്നീ ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന്റെ സാധ്യതയെ കുറിച്ച് സൈന്യം നേരത്തെ ബന്ധപ്പെട്ട വൃത്തങ്ങളോട് അഭിപ്രായം ആരാഞ്ഞിരുന്നു. തീവ്രവാദ സംഘടനകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പെണ്‍കുട്ടികളുടെ പേരില്‍ ഫെയ്ക്ക് അക്കൗണ്ട് ഉണ്ടാക്കി സൈനീകര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അത് സ്വീകരിച്ചാല്‍ പിന്നീട് ചാറ്റിംഗിലൂടെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും പിന്നീട് അത് വിവരങ്ങള്‍ ചോര്‍ത്തുന്നതിലേക്ക് എത്തുക്കുകയും ചെയ്യുമെന്ന വിവരം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് സൈനീകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Related Articles