സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ

കഴക്കൂട്ടം സൈനിക സ്‌ക്കൂളില്‍ 2013 – 14 അധ്യയന വര്‍ഷത്തില്‍ ആറ്, ഒന്‍പത് ക്ലാസുകളിലേയ്ക്കുളള പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം, പ്രോസ്‌പെക്റ്റസ്, മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ എന്നിവ ലഭിക്കാന്‍ പ്രിന്‍സിപ്പല്‍, സൈനികസ്‌ക്കൂള്‍, സൈനിക സ്‌ക്കൂള്‍ (പി.ഒ.), കഴക്കൂട്ടം, തിരുവനന്തപുരം, പിന്‍ – 695585 വിലാസത്തില്‍ ഫീസ് സഹിതം അപേക്ഷിക്കണം. അപേക്ഷാഫോം sainikschooltvm.org ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 10 നകം നല്‍കണം. കൂടുതല്‍ വിവരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും.