സെവന്‍സ് ടൂര്‍ണമെന്റ് കരുമ്പിലും എടരിക്കോടും ജേതാക്കള്‍

തിരൂരങ്ങാടി: ചുള്ളിപ്പാറ ഉദയ ക്ലബ്ബും ഗ്രാമപോഷിണി ഗ്രന്ഥാലയവും സംഘടിപ്പിച്ച ഉദയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജിംഖാന കൊടിമരത്തെ തോല്‍പ്പിച്ച് (0-1) എവര്‍ഷൈന്‍ സി സി ഗ്രൂപ്പ് കരുമ്പില്‍ ജേതാക്കളായി.

 

പരപ്പന്‍ അബ്ദുറഹ്മാന്‍, ഷറഫുദ്ധീന്‍, രവികുമാര്‍, കെ ഷാജി, ട്രോഫികള്‍ വിതരണം ചെയ്തു. വി ഹംസ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണീന്‍കുട്ടി, ടി അയ്യൂബ്, ഹംസ ഹാജി, മൊയ്തീന്‍കുട്ടി, ടി നാസര്‍, ടി അയ്യൂബ്, ബി കെ ഷാനവാസ് സംസാരിച്ചു.
ചുള്ളിപ്പാറ ഉദയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടന്ന അണ്ടര്‍ 12 സെപ്‌ററ് ടൂര്‍ണ്ണമെന്റില്‍ വൈ എസ് സി എടരിക്കോട് (4-3) ഉദയ ചുള്ളിപ്പാറയെ തോല്‍പ്പിച്ചു.
അലി കൊടക്കല്ല്, ബി കെ ഫൈസല്‍, കെ ലത്തീഫ്, എ ടി ഹാഫിസ് ട്രോഫികള്‍ വിതരണം ചെയ്തു.