സെല്ലുലോയ്ഡ് വിവാദം അവസാനിപ്പിക്കാം; കെ മുരളീധരന്‍

തിരു: സെല്ലുലോയിഡ് വിവാദം അവസാനിപ്പിക്കാമെന്ന് കെ. മുരളീധരന്‍. ചിത്രത്തില്‍ കെ .കരുണാകരനെ കുറിച്ച് മോശമായൊന്നും പറഞ്ഞിട്ടില്ലെന്ന് ചി്ത്രം കണ്ടപ്പോള്‍ തനിക്ക് മനസിലായെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയില്‍ കെ കരുണാകരനെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണം ശക്തമായിരുന്നു. ഇതെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും കമലിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡുള്‍പ്പെടെ എട്ടോളം അവാര്‍ഡുകള്‍ സെല്ലുലോയ്ഡ് സ്വന്തമാക്കിയിരുന്നു.